കുമാരന് ചില ചിന്തകളും കാഴ്ചപ്പാടുകളും സ്വന്തമായി തന്നെയുണ്ട്.വളരെ വിചിത്രമായി തോന്നിയ ഒരു കാഴ്ച്ചപ്പാട് മൂപ്പരുടെ ദാമ്പത്യത്തെ കുറിച്ചാണ് .അതായത് ഭാര്യ എന്ന് പറഞ്ഞാല്‍ പ്രസവിക്കാനുള്ളതും മക്കളെ വളര്‍ത്താനുള്ളതും ആയ
ഒരു യന്ത്രമാണ് .രണ്ടുപ്രാവശ്യം ഭാര്യയെ ഉപദ്രവിച്ചത്രേ .ഒരു ചെക്കനും പെണ്ണും ഭൂമികണ്ടു.പിന്നെയെന്ത് എന്ന് ചോദിച്ചപ്പോ കുമാരമൊഴി ഇങ്ങനെ
"അയ്യേ ,സ്വന്തം ഭാര്യയെ അങ്ങനെയൊക്കെ ചെയ്യുകയും കാണുകയും ചെയ്യുന്നത് ...."
അതുകൊണ്ട് നാട്ടിലെ മറ്റുള്ളവരുടെ ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ കുമാരദര്‍ശനം നടത്താന്‍ അനുവദിക്കാറില്ല.
.
കുത്തിയൊലിച്ച പുഴയിലൂടെ ഞാന്‍ സാധാരണ അനായാസം നീന്തി കടക്കുമായിരുന്നു.പക്ഷെ അന്ന് സാധിച്ചില്ല.ഭാസ്കരേട്ടന്‍ എന്‍റെ കയ്യും കാലും തളര്‍ത്തിക്കളഞ്ഞു .
കുമാരന്‍ ഒരു ദിവസം കടയിലിരിക്കുമ്പോള്‍ ഒരാള്‍ കടയിലേക്ക് കയറി വന്ന് ഒരു പുസ്തകം കൊടുത്തു പറഞ്ഞു
"നോക്കണം സാര്‍ ,ആ പുസ്തകമൊന്നു മറിച്ച് നോക്കണം സാര്‍ ."
ജീവിതത്തില്‍ ആദ്യമായി സര്‍ വിളി കേള്‍ക്കുകയായിരുന്നു ,കേട്ടുകുളിരുകയായിരുന്നു കുമാരന്‍.മറിച്ചുനോക്കാന്‍ കാശ് വേണ്ടയെന്നുപറഞ്ഞത് കൊണ്ട് .കുമാരന്‍ പേജുകള്‍ മറിച്ചു.അതില്‍ മോഹന്‍ലാല്‍ മമ്മൂട്ടി ജയറാം തുടങ്ങിയ താരങ്ങളും,കുറെ ചത്തുപോയതും അല്ലാത്തതുമായ മന്ത്രിമാരും മറ്റും പുസ്തകം കൊണ്ടുവന്ന വിദ്വാന്‍റെ കൈപിടിച്ച് ചിരിക്കുന്നു.കുമാരന്‍ അയ്യാളുടെ മുഖത്തേക്ക് നോക്കി.അപ്പോള്‍ അയാള്‍ പറഞ്ഞു
"സാര്‍ ,ഞാന്‍ മോഹന്‍ലാലിന്‍റെ കൈരേഖ നോക്കി പറഞ്ഞു .മമ്മൂട്ടി, മന്ത്രിമാര്‍ തുടങ്ങിയവരുടെ കയ്യും നോക്കി പറഞ്ഞു ..എല്ലാം ശരി.ശരിയായതുകൊണ്ട് അവര്‍ എന്‍റെ കൂടെ നിന്നു ഫോട്ടോ എടുക്കാന്‍ സമ്മതിച്ചു ."
ഫോട്ടോ സഹിതം തെളിവുനിരത്തിയിരിക്കുന്നു കൈനോട്ടക്കാരന്‍ .കുമാരന്‍ കുറെ ചിന്തിച്ചു .എന്തായാലും തന്‍റെ കച്ചവടം അവിടെത്തന്നെ കിടക്കും.കുട്ടികള്‍ വലുതാകും,അവര്‍ പഠിക്കും ,ജോലി കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യും ,ഒരിക്കല്‍ മരിക്കും .ഇതിലപ്പുറം ഒരു മനുഷ്യന് എന്ത് ഭാവി എന്ത് ഭൂതം ? പത്തുരൂപയ്ക്ക് അറിയാന്‍ മാത്രമുള്ള സംഭവങ്ങള്‍ എന്തെങ്കിലും തന്‍റെ ജീവിതത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് താന്‍ സഹിക്കുമെന്ന് കൈനോട്ടക്കാരന്‍റെ മുഖത്തു നോക്കി കുമാരന്‍ പറഞ്ഞു . കൈനോട്ടക്കാരിറക്കുന്ന ചതിയില്‍ പിന്നെ കുമാരനും വീണു.കൈനോട്ടക്കാരന്‍ പറഞ്ഞു
"സാര്‍ ,ഒരു സ്ത്രീ താങ്കളെ വശീകരിക്കാന്‍ ശ്രമിക്കുന്നതായി മുഖലക്ഷണം പറയുന്നു.ഹസ്തരേഖ നോക്കി ഞാന്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞുതരാം ."
കുമാരനിലെ പുരുഷന് ആവേശവും ,കുമാരനിലെ പിശുക്കന് സന്ദേഹവും തോന്നി.ഒരുത്തി എന്തായാലും വരും എന്ന് മനസിലായി,പിന്നെയെന്തിന് പത്തു രൂപ കളയണം.അതാരാന്നറിഞ്ഞാല്‍ ആരാധിച്ചു തുടങ്ങാം ..എന്നാലും വായിനെക്കൊണ്ട് പറയുന്നതിന് പത്തു രൂപ..കുമാരന്‍റെ ചിന്തകള്‍ കാടുകടന്നു.
കൈനോട്ടക്കാരന് തന്‍റെ പണി അറിയില്ലെങ്കിലും ഒരുത്തനെ കണ്ടാല്‍ മനസിലാക്കാനുള്ള കഴിവുണ്ടായിരുന്നു.ഏതെങ്കിലും ഒരു സ്ത്രീയെ പറഞ്ഞാല്‍ പിന്നെ കുമാരന്‍ രൂപതരില്ലെന്നയാള്‍ക്കുറപ്പായി
രുന്നു .അതുകൊണ്ട് രൂപ മേശപ്പുറത്തു വെക്കാന്‍ അയാള്‍ കുമാരനോടു പറഞ്ഞു.
ആളെ പറഞ്ഞാല്‍ തെറ്റിപ്പോയി എന്നോ ,സാധ്യത ഇല്ലായെന്നോ പറഞ്ഞു രൂപ തനിക്കെടുക്കാമെന്ന് കുമാരനും കരുതി..അങ്ങനെ മേശപ്പുറത്തു കുമാരന്‍ രൂപവച്ചു.കുമാരന്‍ കൈമലര്‍ത്തി .കൈനോട്ടക്കാരന്‍ ലെന്‍സെടുത്തു കൈവെള്ളയില്‍ നോക്കി പറഞ്ഞു
"മുണ്ടഴിക്കണം".
കുമാരന്‍ ദേഷ്യത്തോടെ ചോദിച്ചു
"എന്തിനാ മുണ്ടഴിക്കുന്നത്,കൈവെള്ളയിലല്ലേ രേഖയുള്ളത്"?
"കൈവെള്ളയിലെ രേഖ മുഴുവന്‍ മുണ്ടിനടിയിലെ അവയവത്തില്‍ പതിഞ്ഞു പോയി ".
എന്ന് പറഞ്ഞു കൈനോട്ടക്കാരന്‍ പത്തു രൂപ കീശയിലിറക്കിയത് കുമാരന്‍ കണ്ടുനിന്നു .
കുമാര ബ്രഹ്മചാരിയുടെ മൈഥുന രേഖകള്‍
ഓര്‍ത്ത് പുഴക്കരയില്‍ കിടന്നുരുണ്ട് ഞാന്‍ നിലവിളിച്ചു.