Monday 21 November 2011

ചില നേരങ്ങള്‍

ചിലപ്പോള്‍ എന്‍റെ
തോന്നലുകള്‍
അശ്വവേഗത്തിന്‍റെ
എണ്ണിയാലൊടുങ്ങാത്ത
ഗുണിതങ്ങള്‍ക്കപ്പുറമാണ്
മറ്റു ചിലപ്പോള്‍
ഇഴഞ്ഞിഴഞ്ഞു തളരും
ഒരു കുതിപ്പിന്
കടല്‍സീമ തകര്‍ത്ത്
പേരറിയാത്തൊരു വന്‍കരയില്‍
ചെന്നു വീണ്
മരണത്തെ കാത്തു കിടക്കാന്‍ തോന്നും !
നീല വിഹായസ്സില്‍
ശീര്‍ഷാസനത്തിലിരിക്കവേ
ഭൂമിയില്‍ പതിച്ചടങ്ങുന്ന
രസമോര്‍ത്തു ചിരിക്കും
ഒരു ചെറുകുളിരില്‍
പ്രണയമാപിനി പിളര്‍ന്ന്
രസമൊരു തീഗോളമായവളുടെ
ചങ്കു തകര്‍ത്തെന്‍റെ
പ്രണയപെരുംചൂടവള്‍ക്ക്
പകരാന്‍ കൊതിതോന്നും
ദൂരെയെവിടെയെങ്കിലുമെന്‍റെ
സഖാവ് കണ്‍നിറച്ചെന്നെ നിനച്ചാല്‍
കഴുത്തറ്റു വീണാലും
ഞാനൊരു വിരല്‍പ്പാടകലെയുണ്ടാകും !
ഇനിയും നിങ്ങള്‍
ഞാനാരെന്ന് ചോദിച്ചാല്‍
ഒരു നല്ല കവിതകേട്ടു
ഉറങ്ങും പോലെമരിക്കാന്‍
കരളില്‍ സ്വയം
കുറിച്ചിട്ടവന്‍
എന്ന് പറയും !!

3 comments:

  1. ഒരു ചെറുകുളിരില്‍
    പ്രണയമാപിനി പിളര്‍ന്ന്
    രസമൊരു തീഗോളമായവളുടെ
    ചങ്കു തകര്‍ത്തെന്‍റെ
    പ്രണയപെരുംചൂടവള്‍ക്ക്
    പകരാന്‍ കൊതിതോന്നും..............


    വെറും ചില സമയങ്ങളിലേ തോന്നലുകള്‍

    ReplyDelete
  2. ഷാജു അത്താണിക്കല്‍...


    കവിതവരുന്നതും ചില സമയങ്ങളില്‍ :)

    ReplyDelete
  3. "തോന്നലുകള്‍" -
    അവയാണ് മനുഷ്യനെ, ഈ ലോകത്തെ തന്നെ നിയന്ത്രിക്കുന്നത്‌? ഉദാഹരണമായി, നാളെ ഇന്ത്യയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന് ഒബാമയ്ക്ക് തോന്നിയാല്‍....?

    ReplyDelete