Saturday 26 November 2011

പതിര്

വെയില്‍ വറ്റി വരുന്നതേയുള്ളൂ
നഗരങ്ങള്‍ ഉണരാനും
ഗ്രാമങ്ങള്‍ ഉറങ്ങാനും പോകുന്നു
ഉറങ്ങുന്നവര്‍ക്ക് മീതെ
ആഷാഢം പെയ്തു തീരുന്നു
ഉണര്‍ന്നവര്‍ക്ക് കീഴെ
പനി പിടിച്ച സ്വപ്‌നങ്ങള്‍
വിറകൊണ്ടു തളരുന്നു
ഇനിയേതഗ്നിപര്‍വ്വതം
ഗര്‍ഭമലസിയൊലിച്ച
ലാവയിലമര്‍ന്നാലുമെനിക്കു
പൊള്ളില്ല
ശിശിരം പിന്നെയുമെത്രയുറഞ്ഞു
തീണ്ടാരിയായാലുമെനിക്കിനി
തണുക്കില്ല
ഉറങ്ങിയ ഗ്രാമവും
ഉണര്‍ന്ന നഗരവും
വയല്‍ക്കിളി കൊത്തിപ്പറന്ന
പതിരാണെനിക്ക് ..

2 comments:

  1. ചിലപ്പോള്‍ ആ പതിരുകളില്‍ ചിലത് മുളക്കാം

    ReplyDelete
  2. ഉറങ്ങിയ ഗ്രാമവും
    ഉണര്‍ന്ന നഗരവും
    വയല്‍ക്കിളി കൊത്തിപ്പറന്ന
    പതിരാണെനിക്ക് ..

    മനസ്സില്‍ തങ്ങി നില്‍ക്കുന്ന ആത്മാവുള്ള വരികള്‍ ഒരു പാടു ഇഷ്ടമായി കേട്ടോ ആശംസകള്‍



    എന്റെ ഒരു രചന വായിച്ചു അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ http://pradeep-ak.blogspot.com/2011/11/blog-post.html.....
    ആത്മഹത്യകള്‍ അനിവാര്യമാകുമ്പോള്‍..,,,

    ReplyDelete